During a chat with one of my friend, he asked me to write blogs and send it acros to him as he was interested in it. Once the chat is over I wrote this crazy stuff and posted it in FB in 15 mins .-)>?
ഒരു മരുഭൂമി പോലെ ഉണങ്ങി വരണ്ടു , ഒരു മരപ്പച്ചക്കായി കാത്തിരുന്ന എന്റെ മുന്നിലേക്ക് മഴയായി പെയ്തിരങ്ങിയതാണ് അവള് . ആദ്യമേ കണ്ടപ്പോള്‍ എനിക്ക് അവളോട് ഇഷ്ടം തോന്നി ഇല്ലെങ്കിലും ,മെല്ലെ അവളോട് അടുത്തപ്പോള്‍ എന്തോ ഒരു ആത്മബന്ധം ഞങ്ങളില്‍ ഉരുത്തിരിഞ്ഞു വരുന്നതായി എനിക്ക് തോന്നിയിരുന്നു . ഞാന്‍ ആദ്യം മടിച്ചു മടിച്ചായിരുന്നു അവളോട് സംസാരിച്ചിരുന്നത് . അവളെ ആദ്യം കണ്ടപ്പോള്‍ അവള് പറഞ്ഞു , സുഹൃത്തുക്കള്‍ ആകണം എങ്കില്‍ എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവളോട് പറയണം എന്ന് . ഒരു പക്ഷെ ഒരിക്കലും ചതിക്കപെടരുത് എന്നുള്ള അവളുടെ ആഗ്രഹം ആയിരിക്കണം അതിനു അവളെ പ്രേരിപ്പിച്ചത് .
സത്യസന്ധമായ ഒരു ബന്ധം ആഗ്രഹിച്ച ഞാന്‍ ഒരു മറയും കൂടാതെ അവള്‍ക്കു എന്റെ എല്ലാ വിവരങ്ങളും കൈമാറി . അവള് അത് ഇപ്പോഴും നിധി പോലെ ഇപ്പോഴും സൂക്ഷിക്കുന്നു .
പിന്നീടു അവള് എന്നോട് എന്റെ ഒരു ചിത്രം ചോദിച്ചു . ഞാന്‍ ആദ്യം ഒന്ന് അമ്പരന്നു , മനസ്സില്‍ ഓര്‍ത്തു, ഇനി വല്ല കൊട്റെഷനും കൊടുക്കാനാന്നോ എന്ന് . പക്ഷെ അവളുടെ ചിരിയിലെ സത്യസന്ധത എന്നെ വല്ലാതെ മയക്കി കളഞ്ഞു .
കയ്യില്‍ ഒരു ചിത്രം ഉടനെ എടുക്കാന്‍ ഇല്ലാത്തതു കാരണം ഞാന്‍ എന്റെ മറ്റൊരു സുഹൃത്തിനു കൊടുത്ത ഒരു ചിത്രം വാങ്ങി അവള്‍ക്കു കൊടുത്തു . ആ ചിത്രം കണ്ടപ്പോള്‍ ആദ്യം അവളൊന്നു ചിരിച്ചു, എങ്കിലും പിന്നീടു എന്നോട് പറഞ്ഞു, കറുമ്പന് ആണെങ്കിലും നീ ഒരു സുന്ദരന്‍ തന്നെ എന്ന്. അതെനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു . എന്നിലെവിടെയോ ഒരു ശ്രീനിവാസന് കോമ്ബ്ലെക്സ് ഉണ്ടെന്നു എനിക്ക് പണ്ടേ അറിയാമായിരുന്നു.
പലപ്പോഴും ഞങ്ങളുടെ ഒത്തുചേരലുകള്‍ ചെറിയ കാര്യങ്ങളില്‍ നിന്നും വലിയ സംഭാഷണത്തിലേക്ക് പോകുമായിരുന്നു. ഞാന്‍ എന്ത് പ്രത്യേകത ഉള്ള കാര്യം ചെയ്താലും അത് അവളോട് പറയാറുണ്ടായിരുന്നു. അവള് അതുപോലെ തന്നെ അവളുടെയും കൂടാതെ അവളുടെ സുഹൃത്തുകളുടെയും വിശേഷങ്ങള്‍ ഞാനുമായി പങ്കു വെക്കുമായിരുന്നു. അവളിലൂടെ ഞാന്‍ അവളുടെ സുഹൃത്തുകളും , പിന്നീട് എന്റെതുമായ സുഹൃത്തുകളും ആയി സംസാരിക്കാരുണ്ടായിരുന്നു.
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ അവളെ കാണണം എന്ന ആഗ്രഹം എന്റെ മനസിലുണ്ടാകും .
പക്ഷെ പലപ്പോഴും സമയക്കുറവു കൊണ്ട് അത് പറ്റാതെ പോകും . എന്നിരുന്നാലും ഞാന്‍ ദിവസവും ഓഫീസില്‍ എത്തുമ്പോള്‍ എന്റെ മെയില്‍ബോക്സ് ഓപ്പണ്‍ ചെയ്യുന്നതിന് മുന്‍പേ അവളെ ആയിരുന്നു തിരഞ്ഞിരുന്നത് .
ഞാന്‍ പോലും അറിയാതെ എന്റെ മനസിന് അവളോട് ഒരു ചെറിയ പ്രണയം തോന്നി ഇരുന്നു .
അത് സത്യമെന്ന് ഞാന്‍ പലപ്പോഴും തിരിച്ചു അറിഞ്ഞിരുന്നു .
അവള് എപ്പോഴും അനുസരണ ഉള്ള ഒരു കൊച്ചു കുട്ടിയെ പോലെ, തിരിച്ചൊന്നും പറയാതെ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പറയുന്നതെല്ലാം കേട്ടിരിക്കുമായിരുന്നു.
അതെന്നെ കൂടുതല്‍ കൂടുതല്‍ അവളോട് അടുക്കാന്‍ സഹായിച്ചു .
അവളിലൂടെ ഞാന്‍ പറയുന്നതെല്ലാം എന്റെ സുഹൃത്തുക്കളും അറിഞ്ഞിരുന്നു . അങ്ങനെ അവള് എന്റെ സൌഹൃദ വലയം വലുതാക്കി കൊണ്ടേ ഇരുന്നു.
പലപ്പോഴും ഉറക്കം പോലും കളഞ്ഞു ഞാന്‍ അവളുടെ മുന്പില് കുത്തി ഇരുന്നു സംസാരിക്കുമായിരുന്നു.
എന്തോ പലപ്പോഴും അവള് എനിക്കൊരു ആശ്വാസം ആയിരുന്നു . ആരും കൂടെ ഇല്ലാതെ, ഒറ്റക്കാണെന്നു തോന്നുന്ന വേളകളില്‍ അവള് എപ്പോഴും എന്റെ അടുത്ത് ഓടി എത്തുമായിരുന്നു.
പക്ഷെ കഴിഞ്ഞ ഒരാഴ്ച ആയി എന്തോ ഞാന്‍ അവളില്‍ നിന്നും വല്ലാതെ അകന്നോ എന്നൊരു ചിന്ത എന്നെ അലട്ടുന്നു . ഒരു പക്ഷെ അകന്നിരിക്കാം , കാരണം ഞാന്‍ കഴിഞ്ഞ ഞായര്‍ ആഴ്ച ആയിരുന്നല്ലോ അവളെ പോലെ തന്നെ സുന്ദരിയും , നല്ലവളുമായ അവളുടെ സുഹൃത്തിനെ കണ്ടത്, എന്റെ ഇപ്പോഴത്തെ പുതിയ സുഹൃത്ത്.
ശരിയാണ് ഇന്നലെ കൂടി ഇടക്കൊന്നു അവളോട് സംസാരിച്ചപ്പോള്‍ അവള് പറയുന്നത് കേട്ടു,
"പുതിയ സുഹൃത്തുകളെ കിട്ടിയപ്പോള്‍ എന്നെ വേണ്ടാതായല്ലോ എന്ന് .-)>?"
ഇപ്പോള്‍ ഞാന്‍ ശരിക്കും അവളുടെ സുഹൃത്തിന്റെ കൂടെ ആണ് കൂടുതല്‍ അടുപ്പം. അതില്‍ അവള്‍ക്കു നല്ല ദേഷ്യവും , വിഷമവും ഉണ്ടാകും .
പക്ഷെ ഞാന്‍ എന്ത് ചെയ്യാനാണ്. സ്നേഹം എന്നത് ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണല്ലോ .
അത് പോലെ തന്നെ തട്ടി തെരുപ്പിക്കാവുന്നതും .
പക്ഷെ ഞാന്‍ അവളോട് അങ്ങനെ ചെയ്യില്ല . എന്ത് വില കൊടുത്തും ഞാന്‍ അവളോടൊപ്പം തന്നെ ഉണ്ടാകും.
പക്ഷെ എനിക്ക് അവളെ പോലെ അവളുടെ സുഹൃത്തും പ്രിയങ്കരി ആണ് അതുകൊണ്ട് അതിനെയും ഉപേക്ഷിക്കാന്‍ പറ്റില്ല .
അങ്ങനെ ഈ രണ്ടു പേരുടെയും ഇടയില്‍ കിടന്നു ഞാന്‍ വീര്‍പ്പുമുട്ടുക ആണ്.
ഇപ്പോള്‍ ഞാന്‍ എന്റെ സമയം ഇവര്‍ക്ക് രണ്ടു പേര്‍ക്കുമായി വീതിച്ചു കൊടുത്ത്, എല്ലാവരെയും തൃപ്തി പെടുത്തി, സ്വയം തൃപ്തനായി ഇങ്ങനെ ജീവിക്കുന്നു. എന്റെ പ്രിയ സഖികളായ Facebook ഇന്റെയും, Blog ഇന്റെയും കൂടെ.
ഒരേ ഒരു പ്രാര്‍ത്ഥനയോടെ "ഇനിയും Mark Zuckerberg മാര്‍ ഉണ്ടാകരുതേ". കാരണം ഇനിയും മറ്റൊരാള്‍ക്ക് വീതിച്ചു നല്കാന് എന്റെ കയ്യില്‍ സമയം ഇല്ല എന്നത് തന്നെ.

kollam nannayittundu.... pakshe idakku guess cheythirunnu :)
ReplyDelete