Saturday, December 4, 2010

പൂനെ - അറിയുന്തോറും അകലാന്‍ എന്നെ പ്രേരിപ്പിച്ച ഒരു മഹാ നഗരം

(ഇത് ഇന്ന് രാവിലെ വരെ എനിക്ക് പുനെയെ കുറിച്ചു ഉണ്ടായിരുന്ന വിചാരങ്ങള്‍ ആണ്. പുതിയ മേച്ചില്‍ പുറങ്ങളില്‍ ഇന്ന് ഞാന്‍ എത്തി പെട്ടപ്പോള്‍, പുനെയെ മെല്ലെ സ്നേഹിച്ചു  തുടങ്ങി ഇരിക്കുന്നു.)

പൂനെ - അറിയുന്തോറും അകലാന്‍ എന്നെ പ്രേരിപ്പിച്ച ഒരു മഹാ നഗരം. പൂനെയില്‍ ഒരു ജോലി തരപെട്ടപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്‌ ജീവിതത്തിലൊരു ചേഞ്ച്‌ ആകുമല്ലോ എന്നായിരുന്നു. വളരെ അധികം ഫാസ്റ്റ് അയ ജീവിതം, മനോഹരമായ ഒരു നഗരം, ഒരു പറ്റം നല്ല ആളുകള്‍. പക്ഷെ എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറം ഒരു വലിയ ചേഞ്ച്‌  ആകുമെന്ന് ഞാന്‍ ഒരിക്കലും കരുതി ഇല്ല. ആദ്യമായി ഞാന്‍ വന്നിറങ്ങിയപ്പോള്‍ കണ്ടത് മരങ്ങളെക്കാള്‍ കൂടുതല്‍ ഫ്ലാറ്റുകള്‍  ആണ്. നമ്മള്‍ ഗ്ലോബല്‍ വാമിങ്ങിനെ കുറിച്ച് ഘോരാഘോരം പ്രസംഗിച്ചു  കൊണ്ടിരുന്ന
 പ്രസംഗ വേദികള്‍ പോലും ഇപ്പോള്‍ ഫ്ലാറ്റുകളാല്‍  തുടച്ചു മാറ്റ പെട്ടു കഴിഞ്ഞു. അതാണ്  നമ്മുടെ development കാഴ്ചപ്പാട്. ഒരു പക്ഷെ  നമ്മുടെ GDP 10% ത്തിനും അപ്പുറം എതിപെടുത്താനുള്ള ദീര്‍ഖ വീഷണം.

പണ്ട് മരങ്ങളില്‍ കൂട് കൂട്ടിയിരുന്ന ഇന്ത്യക്കാരായ പക്ഷികള്‍ എല്ലാം ഇപ്പോള്‍ മരങ്ങള്‍ തേടി നമ്മുടെ അതിര്‍ത്തിയും കടന്നു മറ്റു രാജ്യങ്ങളിലും, ഭൂഘണ്ടങ്ങളിലും എത്തി കൂട് കൂട്ടി കഴിഞ്ഞു. കാരണം മറ്റൊന്നും അല്ല ഇവിടെ മരങ്ങള്‍ പോയിട്ട് ചെറു പുല്ലുകള്‍ പോലും കാണാനില്ല എന്നത്
തന്നെ. പക്ഷികള്‍ ആയതു  കൊണ്ട് അവയ്ക്ക് പാസ്പോര്‍ട്ടും വിസയും വേണ്ടാത്തത് ഭാഗ്യം. പിന്നെ കുറെ കുഴി മടിയന്മാര്‍ അയ പക്ഷികള്‍, അവ ഫ്ലാറ്റിന്റെ മേല്‍ക്കൂരകളില്‍ ആണ് കൂട് കൂട്ടിയിരിക്കുന്നത്. ഇന്ത്യയോടുള്ള സ്നേഹമോ അതോ പറക്കുവാനുള്ള മടിയോ അറിയില്ല. അവയുടെ ഭാഷ അറിയാത്തത് കാരണം ഞാനൊട്ടു ചോദിച്ചിട്ട്മില്ല.

ഒരു പുതിയ നഗരത്തിലെക്കല്ലേ പോകുന്നത് ഒന്ന് സുന്ദരന്‍ ‍ആയി  കളയാം എന്നോര്‍ത്ത് അല്പം ഏറെ ഫെയര്‍ ആന്‍ഡ്‌ ലവ് ലിയും  തെയ്ച്ചാണ് ഇവിടേയ്ക്ക് വന്നത്. റോഡില്‍ ഇറങ്ങി 100 മീറ്റര്‍ നടന്നില്ല, സൈഡില്‍ കൂടി ഒരു ബസ്‌ പോകുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത്, ജാംബവാന്റെ കാലത്തേ രഥത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു വാഹനം. നമ്മുടെ നാട്ടിലെ ബസിന്റെ അവസ്ഥയെ കുറിച്ച് പരിതപിക്കുന്ന ആളുകളെ ഓര്‍ത്തപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി.

എന്റെ മുഘത്ത്‌ എന്തോ പറ്റി ഇരിക്കുന്നതായി തോന്നിയപ്പോള്‍ ഞാന്‍ മെല്ലെ കൈ കൊണ്ട് മുഖം ഒന്ന് തുടച്ചിട്ടു നോക്കിയപ്പോള്‍ കണ്ടത് കറുത്തിരുണ്ട എന്തോ ഒന്നാണ്. ആദ്യം ഞാന്‍ ഒന്ന് പകച്ചു, എന്റെ തൊലിയുടെ നിറം
ഇളകുന്നതാണോ എന്ന്. പിന്നീടാണ് മനസിലായത് അത് ഇവിടുത്തെ പൊടി പറ്റിപ്പിടിചിരിക്കുന്നതാണെന്ന്. എനിക്ക് ശരിക്കും appol മലയാളം ഫിലിം 'പറക്കും തളിക' യിലെ സീന് ‍ആണ് ഓര്‍മ്മ വന്നത്. ഇപ്പോള്‍ എന്റെ അവസ്ഥ ദിവസവും ഒരു ഫേസ് വാഷ്‌ ക്രീമും കൂടെ കൊണ്ട് നടക്കുക എന്നതാണ്. ഒരു പെണ്ണ് കെട്ടുന്നത് വരെ നമ്മള്‍ നമ്മുടെ സൌന്ദര്യം കത്ത് സൂക്ഷിച്ചല്ലേ പറ്റൂ. ഇപ്പോള്‍ വിവാഹ മാര്‍ക്കെറ്റില്‍ വെളുത്ത ആളുകള്‍ക്കാണ് ഡിമാണ്ട് എന്ന് എന്റെ  ഒരു സുഹൃത്ത്‌ പറയുന്നത് കേട്ട്. ആകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.

വായിനോട്ടം പണ്ടേ ശീലമായിരുന്നത് കൊണ്ട്, ഇവിടെയും ആ കലാപരിപാടിക്ക്‌ ഒരു കുറവും വരുത്തണ്ട എന്ന്
 കരുതി ഞാന്‍ മെല്ലെ ചുറ്റും കണ്ണോടിച്ചു. പക്ഷെ എനിക്ക് കാണാന്‍ കഴിഞ്ഞത്, സ്ത്രീ രൂപങ്ങള്‍ ആണെന്ന് തോന്നിപ്പിക്കുന്ന കുറെ മുഖം മൂടി ധാരികളെ ആയിരുന്നു. ഒരു വിധം തീവ്രവാദികളെ പോലെ മുഖം മറച്ചാണ് ഇവിടെ സ്ത്രീകള്‍ നടക്കുന്നത്. അകെ കാണാം പറ്റുന്നത് അവരുടെ കണ്ണ് മാത്രം, അതില്‍ തന്നെ തറവാടികള്‍ നല്ല കൂളിംഗ്‌ ഗ്ലാസും വാങ്ങി വെച്ച് അകെ കാണാവുന്ന കണ്ണും കൂടി മറച്ചു. ഈ രൂപങ്ങളെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം കരുതിയത്‌ പൂനെ ഒരു മുസ്ലിം പൂരിപക്ഷ സ്ഥലം ആണെന്നാണ്. എന്നാലും ഒരു ഉറപ്പിനയും, ഇങ്ങനെ മുഖം മറക്കാത്ത സ്ത്രീകള്‍ ഉള്ള സ്ഥലം ഉണ്ടോ എന്നറിയാനും ആയി ഞാന്‍ എന്റെ സുഹൃത്തിനോട്‌ ഒരിക്കല്‍ ഇതിനെ കുറിച്ച് ചോദിച്ചു. പിന്നീടാണ്‌ മനസിലായത് അവനും ആദ്യം ഇതേ സംശയം ഉണ്ടായിരുന്നു എന്ന്. പിന്നെ അവന്‍ ഇതേ പോലെ തന്നെ സംശയാലുക്കള്‍ അയ ഒരായിരം ആളുകളില്‍ നിന്നും ചോദിച്ചരിഞ്ഞതാണ് അതിന്റെ രഹസ്യം. എന്തൊക്കെ പറഞ്ഞാലും ആണുങ്ങള്‍ ആണുങ്ങള്‍ തന്നെ ആണല്ലോ. ഇവിടുത്തെ പൊടിയും പുകയും പേടിച്ചു സ്വന്തം മുഖം സൌന്ദര്യത്തോടെ സംരക്ഷിക്കാന്‍ ഉള്ള ഒരു വിദ്യ ആയിരുന്നു ഈ പര്‍ദ്ദ ധാരണം എന്ന്. പൂനെയില്‍ തീവ്രവാദി ആക്രമണം ഉണ്ടായപ്പോള്‍ ഇവിടുത്തെ പോലീസ്, സ്ത്രീകളോട് അവശ്യപെട്ടു അത്രേ ഈ  രീതിയിലുള്ള വസ്ത്ര ധാരണം പാടില്ല എന്ന്. ആ നിയമം ഒന്ന് നിലവില്‍, വന്നാല്‍ മതി ആയിരുന്നു.

ഇവിടെ റോഡിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ restaurants കളാണ്. ഇവിടുത്തെ ആളുകള്‍ തിന്നാന്‍ മാത്രം ജനിച്ചവര്‍ ആണോ എന്ന് തോന്നുപ്പിക്കും, ഇവിടുത്തെ restaurants ഇന്റെ എണ്ണം കണ്ടാല്‍. ചെറിയ തട്ട് കട മുതല്‍ നല്ല ഹൈ ക്ലാസ്സ്‌ വരെ ഉണ്ട്. പക്ഷെ എല്ലാ ഇടത്തെയും റേറ്റ് ഒന്ന് തന്നെ. മെനു കാണാതെ നമ്മള്‍ ഫുഡ്‌ ഓര്‍ഡര്‍ ചെയ്താല്‍ ഉറപ്പാണ്‌ അവസാനം ബില്ല് കിട്ടുമ്പോള്‍ അന്ധാളിക്കും എന്നുള്ളത്. എനിക്കറിയില്ല ഇവര്‍ നമ്മുടെ കേരളത്തില്‍ ഉപയോഗിക്കുന്ന പോലെയുള്ള  പച്ചക്കറികളും, കോഴിയും, മീനും ഒക്കെ കൊണ്ട് തന്നെ ആണോ ഇവിടെയും കറി വെക്കുന്നത് എന്ന്. അതോ ഇവിടുത്തെ കോഴികള്‍ക്ക് നാലു കാലും, മീനുകള്‍ക്ക് സംസാരശേഷിയും, പച്ച്കരികള്‍ക്ക് ജീവനും ഉണ്ടോ എന്ന്. ഒരു വിധം നല്ല restaurant ഇല്‍ കയറി ഇല്ലെങ്കില്‍ സൂക്ഷിക്കുക, നിങ്ങള്‍ ഒരു വിധം എന്ത് ടേസ്റ്റ് ചെയ്താലും ഒരേ രുചി ആയിരിക്കും. അതാണ്  പൂനെ സ്പെഷ്യല്‍. ഇവിടുത്തെ ആളുകള്‍ ഒരിക്കലും ആഹാരം വീട്ടില്‍ പാചകം ചെയ്യാറില്ല  എന്ന് തോന്നുന്നു. എപ്പോള്‍ ചെന്നാലും എല്ലാ restaurant കളിലും തിരക്കാണ്. എത്ര റേറ്റ് ആയാലും ഇവിടെ അത് കൊടുത്തു ഫുഡ്‌ കഴിക്കാന്‍ ആളുകള്‍ തയ്യാറും ആണ്. അതാണ് ഒരു ശരാശരി പൂനെവാലായുടെ മെന്റാലിറ്റി. പക്ഷെ ഒരു സാദാ മലയാളിയായ, എന്നും അമ്മയുടെ രുചിയുള്ള ഫുഡ്‌ കഴിക്കുന്ന നമുക്ക് ആദ്യം ഈ ശീലം അല്പം കടുപ്പം ആയി തോന്നാം  എങ്കിലും പിന്നീട് അത് ജീവിതത്തിന്റെ ഭാഗം ആയിക്കോളും.

എന്റെ ഇപ്പോഴത്തെ ആഗ്രഹം എങ്ങനെ എങ്കിലും ഇവിടം വിട്ടു നമ്മുടെ കേരളത്തിലെ വായു ശ്വസിക്കണം എന്നാണ്. വെറും രണ്ടു മാസത്തെ ജീവിതം കൊണ്ട് തന്നെ എനിക്ക് ഇവിടം മടുത്തു തുടങ്ങി. പക്ഷെ മാസാവസാനം അക്കൌണ്ടില്‍ വീഴുന്ന തുട്ടുകളുടെ വലുപ്പം ഓര്‍ക്കുമ്പോള്‍  ഇവിടെ തന്നെ ജീവിച്ചു കളയാം  എന്ന് കരുതുന്നു. അല്ലെങ്കില്‍ തുട്ടുകള്‍ കൂടുതല്‍ കിട്ടുന്ന ഒരു ജോലി നാട്ടില്‍ തരപെടണം. അതിനുള്ള സാദ്യത അതി വിദൂരം ആണ്. എപ്പോഴെങ്കിലും നാട്ടില്‍ തിരിച്ചെത്താം എന്ന പ്രതീക്ഷ ഓടെ, വളരെ പെട്ടെന് കേരളം വിട്ടു പൂനെയില്‍ എത്തി ഗതി  കിട്ടാതെ അലയുന്ന ഒരുവന്റെ ആത്മ നൊമ്പരം.

( ഈ ബ്ലോഗില്‍ സ്ത്രീ പരാമര്‍ശം ഉള്ളത് കൊണ്ട് ഞാന്‍ ഒരു ഭൂലോക വായിനോക്കി ആണെന്ന് ഇത് വായിക്കുന്ന സ്ത്രീ ജനങ്ങള്‍ കരുതരുത്. ഒരു ശരാശരി ആണിന്റെ മേന്ടാലിട്ടി ഓടെ എഴുതിയതാണ്. നിങ്ങള്ക്ക് ഇത് വായിച്ചിട്ട് എന്നോട് ആരാധന തോന്നുന്നെങ്കില്‍ മനസിലാക്കുക, ഞാന്‍ ആരാധിക്കാന്‍ കൊള്ളാവുന്ന ഒരാള്‍ ആണെന്ന്.
എന്റെ എല്ലാ പുരുഷ വായനക്കാരോടും, മുകളില്‍ പറഞ്ഞിരിക്കുന്ന പരാമര്‍ശം ഒരു പക്ഷെ നിങ്ങള്ക്ക് ബോര്‍ ആയി തോന്നാം. ക്ഷമിക്കുക. ഇങ്ങനെ അല്ലെ മറ്റുള്ളവരെ ബോര്‍ അടിപ്പിക്കാന്‍ പറ്റൂ :-) )

1 comment:

  1. kollam,nannayittundu:) font preshnamano aksharathetttukal?;-)

    ReplyDelete